കിളിമാനൂർ: ഹൈ ഡെഫനിഷൻ സിനിമകൾ തിയേറ്ററിലെത്തി കാണാനാണ് എല്ലാവർക്കും താത്പര്യം. എന്നാൽ കിളിമാനൂരുകാർക്ക് ഈ ആഗ്രഹം നടക്കണമെങ്കിൽ തിരുവനന്തപുരത്തോ ആറ്റിങ്ങലിലോ എത്തണം. ഒരുകാലത്ത് കിളിമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന തിയേറ്ററുകൾ അടച്ചുപൂട്ടുകയോ ഓഡിറ്റോറിയങ്ങളായി മാറുകയോ ചെയ്തു.

20ഓളം തിയേറ്ററുകളായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്. തിയേറ്ററിനും അപ്പുറം നാടകം, കഥാപ്രസംഗം,സെമിനാറുകൾ എന്നിവയ്ക്കും ഇവിടം വേദിയായിരുന്നു. എന്നാൽ ഇന്നവയിൽ ഒന്നു പോലും അവശേഷിക്കുന്നില്ല. പലതും പൊളിച്ചുനീക്കി. മറ്റുള്ളവ ഓഡിറ്റോറിയങ്ങളായി.

 തൊഴിലും നഷ്ടം

തിയേറ്ററുകൾ മൾട്ടി പ്ലക്സിലേക്ക് മാറിയതോടെ നാട്ടിൻപുറത്തെ തിയേറ്റർ ഉടമകൾക്ക് അവയ്ക്കൊപ്പം എത്താൻ കഴിയാതായി. ഒപ്പം നിലവിലെ വൈദ്യുതി ചാർജും വിനോദ നികുതിയും മറ്റു നികുതിയും എല്ലാംകൂടിയായപ്പോൾ അടച്ചുപൂട്ടുകയേ വഴിയുള്ളൂ എന്നായി. തിയേറ്ററുകൾ എല്ലാം പൂട്ടിയപ്പോൾ നൂറോളം പേർക്ക് തൊഴിലും നഷ്ടമായി.

* മുമ്പ് വിവിധ കേന്ദ്രങ്ങളിലെ തിയേറ്ററുകൾ:

കിളിമാനൂർ: 3

കല്ലറ: 2

പാങ്ങോട്: 1

കാരേറ്റ്: 1

ഭരതന്നൂർ: 1

പാലോട്: 1

പോങ്ങനാട്: 1

വാമനപുരം: 1