തിരുവനന്തപുരം: കുന്നുകുഴി വടയ്ക്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണമ്മൂല, കുന്നുകുഴി വാർഡുകളിലെ താമസക്കാർക്കായി നഗരസഭയിലേക്ക് കെട്ടിടനികുതി ഒടുക്കാനുള്ള കൗണ്ടർ കുന്നുകുഴി ഗവ. യു.പി സ്കൂളിൽ ഏർപ്പെടുത്തും.നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നഗരസഭയിലെ ജീവനക്കാർ നികുതി സ്വീകരിക്കുമെന്ന് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.