
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യൻ എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യു.എ സർട്ടിഫിക്കറ്റ്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, രമേശ് തിലക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളി നടൻ സാബു മോൻ പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്. ജയ് ഭാം എന്ന ചിത്രത്തിനുശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം അനിരുദ്ധ് രവിചന്ദർ, ആക്ഷൻ അൻപറിവ്, എഡിറ്റർ ഫിലോമിൻ രാജ്, ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഒക്ടോബർ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും.ശ്രീ ഗോകുലം മുവീസാണ് കേരളത്തിൽ വിതരണം.