
നേമം: തിരുവോണത്തിന് കരമന- കളിയിക്കാവിള ദേശീയപാതയിൽ കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെടിവെച്ചാൻ കോവിൽ താന്നിവിള ശാസ്തലാം പാട്ടുകോണം വടക്കുംകര പുത്തൻ വീട്ടിൽ വിശ്വംഭരൻ - ഓമന ദമ്പതികളുടെ മകൻ ശ്രീനു (31) ആണ് ചൊവ്വാഴ്ച വൈകിട്ട് 6ന് മെഡിക്കൽ കോളേജ് ആശുപത്രയിൽ വെച്ച് മരിച്ചത്.
തിരുവോണത്തിന് രാത്രി 9ന് പാപ്പനംകോട്ട് താമസിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോകവെ നേമം പൊലീസ് സ്റ്റേഷന് മുന്നിലെ സിഗ്നലിലായിരുന്നു അപകടം. സിഗ്നലിൽ നിറുത്തി കാത്തുനിൽക്കവെ നെയ്യാറ്റിൻകര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്നോവകാർ ശ്രീനുവിന്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പൊലീസ് ശ്രീനുവിനെ മെഡിക്കൽ കോളേജിലെത്തിച്ചു. കാർ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിംഗ് കോൺട്രാക്ട് പണിക്കാരനായ ശ്രീനുവിന്റെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. സഹോദരി: ജയശ്രീ.