photo

പാലോട്: ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിലുള്ള നിയമ പരിജ്ഞാനയാത്ര സംവാദയുടെ ഭാഗമായി പാലോട് ക്രെസന്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ നെടുമങ്ങാട് കോടതിയിലെത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അക്ഷയ ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ഉവൈസ് ഖാൻ,സംവാദ കോഓർഡിനേറ്റർ അഡ്വ.ജയകുമാർ തീർത്ഥം എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.വിദ്യാർത്ഥികൾക്ക് വിവിധ കോടതി നടപടികൾ നേരിൽ കാണാനും അവസരമൊരുക്കി.സ്കൂൾ പ്രിൻസിപ്പൽ എ.ശശിധരൻ പിള്ള നന്ദി പറഞ്ഞു.