ss

വിവാഹമോചനത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് താരം ഉൗർമ്മിള മതോണ്ഡകർ. എട്ടുവർഷത്തെ ദാമ്പത്യത്തിന് ശേഷംഭർത്താവ് മൊഹ്സിൻ അക്തർ മിറുമായി വേർപിരിയാൻ ഉൗർമ്മിള ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ബാന്ദ്രയിലെ കോടതിയിൽ വിവാഹമോചനത്തിന് ഉൗർമ്മിള അപേക്ഷ നൽകി. എന്നാൽ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉൗർമ്മിളയോ മൊഹ്സിൻ അക്തറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉൗർമ്മിളയേക്കാൾ പത്ത് വയസ് കുറവാണ് കാശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിൻ അക്തർ. 2016 ൽ ആണ് വിവാഹം. ഇരുവരുടെയും സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് മൽഹോത്ര വഴിയാണ് ഉൗർമ്മിളയും മൊഹ്സിനും കണ്ടുമുട്ടിയത്.തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങിയ താരമാണ് ഉർമ്മിള. രംഗീല, ധൗഡ്, ദില്ലഗി, , ഖൂബ്സുരത്, ഒാം ജയ് ജഗദീപ്, ജഭായ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.ചാണക്യൻ എന്ന സിനിമയിലൂടെയാണ് ഉൗർമ്മിളയുടെ മലയാള അരങ്ങേറ്റം. തച്ചോളി വർഗീസ് ചേകവർ സിനിമയിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു.മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ഊർമിള അഭിനയിച്ചത്.