pressclub

തിരുവനന്തപുരം: ചില മാദ്ധ്യമങ്ങൾ അസത്യം പ്രചരിപ്പിക്കുകയാണെന്നും നൽകിയ വാർത്തകൾ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്താനുള്ള ധാർമ്മികത കാണിക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 114-ാം നാടുകടത്തൽ വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.മുൻ സ്പീക്കർ എം.വിജയകുമാർ,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ,കെ.യു.ഡബ്ലിയു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പി.മോഹനൻ,മലയിൻകീഴ് ഗോപാലകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി.വിനീഷ് എന്നിവർ പങ്കെടുത്തു.