ss

രസകരമായ റിയൽ ലൈഫ് വീഡിയോ പങ്കുവച്ച് നയൻതാര. മേക്കാതു കുത്തുന്ന വീഡിയോയാണ് നയൻതാര പങ്കുവച്ചത്. പശ്ചാത്തലത്തിൽ ആവേശം സിനിമയിലെ രംഗണ്ണന്റെ ഇല്ലുമിനാറ്റി സോങുമുണ്ട്. കാതുകുത്തുന്നതിന് മുൻപുള്ള ടെൻഷനും അത് കഴിഞ്ഞ് സന്തോഷ പ്രകടനവുമൊക്കെ വീഡിയോയിൽ കാണാം.

ഉന്നാൽ മുടിയും തോഴാ എന്ന് സ്വയം പറഞ്ഞ് ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നയൻതാരയുടെ ചിരിയും ടെൻഷനും കാണാൻ നല്ല രസമുണ്ടെന്ന് ആരാധകർ.

മേക്കാതു കുത്തുന്നതിനിിടയിൽ ചോര കണ്ടിട്ടും ചിരിയോടെയിരിക്കുന്ന നയൻതാരയാണ് വിഡിയോയിൽ . ആരാധകർക്ക് താരം സ്നേഹചുംബനങ്ങൾ നൽകുന്നതും കാണാം. ആവേശം സിനിമ കണ്ട് അടുത്തിടെ ചിത്രത്തെ വാനോളം പുകഴ്ത്തി നയൻതാര കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ദശാബ്ദത്തിന്റെ വിജയമാണ് ആവേശം. ജിതു മാധവന്റെ തിരക്കഥ, ഭാവിയിൽ വരുന്ന കൊമേഴ്സ്യൽ സിനിമകൾക്കൊരു അതിർവരമ്പുകൂടിയാണ്.

ഫഹദ് സൂപ്പർ സ്റ്റാർ. എന്തൊരു പ്രകടനമായിരുന്നു മാസ് . ഫഹദിന്റെ ഒാരോ രംഗങ്ങളിലെയും അസാധാരണമായ അഭിനയപ്രകടനം നന്നായി ആസ്വദിച്ചു.

നസ്രിയ, നിന്നിൽ അഭിമാനം തോന്നുന്നു. നയൻതാരയുടെ വാക്കുകളിങ്ങനെ.