തിരുവനന്തപുരം: ഡിജിറ്റൽ സർവെക്കായി ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന വെയിലൂർ,ഒറ്റൂർ, കാഞ്ഞിരംകുളം വില്ലേജുകളുടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമപ്രകാരം സെക്ഷൻ 9 (2) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.എൽ.സി ജോലികൾ പൂർത്തീകരിച്ച് സർവെ അതിരടയാള നിയമത്തിലെ സെക്ഷൻ (13) പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറുന്നത്തിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലുമാണ്.ഈ വില്ലേജുകളിലെ ഭൂവുടമകൾക്ക് ഇനിയും വസ്തു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെങ്കിൽ,ഡിജിറ്റൽ സർവെ റെക്കോർഡുകൾ പരിശോധിക്കുന്നതിനായി ജില്ലയിലെ സർവെ വകുപ്പ് അതത് വില്ലേജ് ഓഫീസുകളിൽ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ അഞ്ച് വരെ പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.