തിരുവനന്തപുരം:ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറവും പി.ജി ഡിപ്പാർട്ട്മെന്റ് ഒഫ് ഹിസ്റ്ററി ആൻഡ് റിസർച്ച് സെന്റർ ആൻഡ് ശ്രീനാരായണ സ്റ്റഡി സെന്ററും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്ലാസും ഏകദിന സെമിനാറും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ചെമ്പഴന്തി എസ്.എൻ. കോളേജിൽ നടക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ.ഡോ.എ.എസ്.രാഖി അദ്ധ്യക്ഷത വഹിക്കും.ഡി.പ്രേംരാജ്, ചെമ്പഴന്തി ശശി, പ്രൊഫ.എസ്.ശിശുപാലൻ (ഡയറക്ട‌ർ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം), ഡോ.പി.വസുമതിദേവി, ഡോ.എസ്.കെ.രാധാകൃഷ്ണൻ, അഡ്വ.ഷീല ചന്ദ്രൻ, ബി.ആർ.രാജേഷ്, ഡോ.പി.ആർ.പ്രതിഭ എന്നിവർ പ്രസംഗിക്കും.