vld-1

വെള്ളറട: കാരക്കോണം ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ നടന്ന കോൺഫ്ളവൻസ് 24 ഇന്റർ കൊളീജിയറ്റ് കായികമേള സമാപിച്ചു.41 പോയിന്റ് നേടി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം നേടി.34 പോയിന്റോടെ കാരക്കോണം മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാനത്തെ 21 മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കായികമേളയിൽ പങ്കെടുത്തത്.മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സമാപനസമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ജനമൈത്രി ചെയർമാൻ ഷാജി,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അനൂഷ മെർലിൻ,മെഡിക്കൽ സൂപ്രണ്ട് ഡോ.ബാബുരാജ്,ഡോ.ഷെൽഡൺ,എ.ആർ.സുശീൽ തുടങ്ങിയവർ സംസാരിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ജിതിൻ ജിബ് ജോർജ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി മിമിൻ ബേബി നന്ദിയും പറഞ്ഞു.