peyad

മലയിൻകീഴ്: വ്യാപാരി വ്യവസായി സമിതി പേയാട് യൂണിറ്റ് ഭവനരഹിതരായ 10പേർക്ക് സൗജന്യമായി ഭൂമി നൽകുമെന്ന് കൺവീനർ എം.അഹമ്മദ്കുഞ്ഞ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പേയാട് യൂണിറ്റ് പരിധിയിൽ വരുന്ന മുൻ വ്യാപാരി കുടുംബത്തിനുൾപ്പെടെ രണ്ട് പേർക്ക് വസ്തുവിന്റെ ആധാരം 29ന് നടക്കുന്ന യൂണിറ്റ് കൺവെൻഷൻ പൊതുയോഗത്തിൽ കൈമാറും.പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളാണ് 10പേർക്ക് നെടുമങ്ങാട് താലൂക്കിൽ ഭൂമി സൗജന്യമായി നൽകുന്നത്.

ഉച്ചയ്ക്ക് 2ന് വിളപ്പിൽ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന യൂണിറ്റ് കൺവെൻഷൻ സമിതി ജില്ലാ പ്രസിഡന്റ് ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പേയാട് ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി

സെക്രട്ടറി ആർ.പി.ശിവജി ഓഫീസ് ഉദ്ഘാടനം ചെയ്യും.വിവിധ തൊഴിൽ മേഖലയിലുള്ളവരെ യോഗത്തിൽ ആദരിക്കും. പി.ആർ.ഒ കമാന്റോ സുരേഷ്, ജോയിന്റ് കൺവീനർ കെ.പളനിനാഥപിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.