s

തിരുവനന്തപുരം: റേഷൻവ്യാപാരികൾക്കായി സംസ്ഥാന ഭക്ഷ്യകമ്മീഷൻ നടത്തുന്ന ബോധവത്‌കരണ ക്ലാസിന്റെ ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ ചെയർമാൻ ഇൻ ചാർജ്ജ് അഡ്വ.സബീദാ ബീഗം നിർവഹിച്ചു.ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ,തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീനാഭദ്രൻ.ജി എന്നിവർ സംസാരിച്ചു. ഉള്ളൂർ,ശ്രീകാര്യം,ആറ്റിപ്ര,കഴക്കൂട്ടം,വട്ടിയൂർക്കാവ്,കുടപ്പനക്കുന്ന് കോർപ്പറേഷൻ വാർഡുകളിലെയും അണ്ടൂർക്കോണം,കഠിനംകുളം പഞ്ചായത്തുകളിലെയും ഇരുന്നൂറോളം റേഷൻവ്യാപാരികൾ പങ്കെടുത്തു.നെടുമങ്ങാട് താലൂക്കിൽ 30നും വർക്കല താലൂക്കിൽ ഒക്ടോബർ 1നും ക്ലാസുകൾ നടക്കും.