തിരുവനന്തപുരം: സി.ഇ.ടി അലുമ്‌നി തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദേവരാജൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി നടത്തുന്ന 'ദേവരാഗ സന്ധ്യ' സീസൺ 5ൽ ഇത്തവണ ഒ.എൻ.വി കുറുപ്പിന്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ ഒരുക്കും. 29ന് വൈകിട്ട് 5 ന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് പരിപാടി . ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.അനുസ്മരണ പ്രഭാഷണം രാജീവ് ഒ.എൻ.വി നിർവഹിക്കും . തുടർന്ന് ദേവരാജൻ - ഒ.എൻ.വി കൂട്ടുകെട്ടിൽ പിറന്ന നാടക സിനിമാ - ഗാനങ്ങളുടെ സംഗീതവിരുന്ന് നടക്കും.പ്രവേശനം സൗജന്യം.ഫോൺ : 9995999332,9895492130.