തിരുവനന്തപുരം: ചരക്ക് വാഹന ഉടമകളും തൊഴിലാളികളും സംസ്ഥാന വ്യാപകമായി ഒക്ടോബർ 4ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ്‌ യൂണിയൻ,ഉടമ,സംഘടനകളുടെ ജില്ലാ കൺവെൻഷൻ നടത്തും.ഇന്ന് വൈകിട്ട് 5ന് മേലെ തമ്പാനൂരിൽ കെ.എസ്.ആർ.ടി.ഇ.എ ഹാളിലാണ് യോഗം.ചരക്ക് ഗതാഗതമേഖലയിൽ കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമഭേദഗതി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് 26 ഇന ആവശ്യങ്ങൾ ഉയർത്തി സമരം നടത്തുന്നതെന്ന് സംഘടന കൺവീനർ വി.എസ്.ശ്രീകാന്ത് പറഞ്ഞു.