തിരുവനന്തപുരം: ശ്രീവിദ്യാധിരാജ വേദാന്ത പഠന കേന്ദ്രം പുരസ്‌കാരങ്ങൽ പ്രഖ്യാപിച്ചു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിന് നൽകുന്ന പ്രൊഫ.ജഗതി വേലായുധൻ സ്മാരക വിദ്യാധിരാജഹംസം പുരസ്‌കാരം ഡോ.പൂജപ്പുര കൃഷ്ണൻ നായർ രചിച്ച വിദ്യാധിരാജനും വേദവ്യാസനും എന്ന ഗ്രന്ഥത്തിന് ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുന്ന കാരുണ്യം പുരസ്‌കാരം പൂജപ്പുര മുടവൻമുകൾ സ്വദേശി ബീഗം ആഷാ ഷെറിനും കലാപ്രതിഭയ്‌ക്ക് നൽകുന്ന വിദ്യാധിരാജ കലാനിധി പുരസ്‌കാരംചിത്രകാരൻ ജി.അഴിക്കോടിനും നൽകും.പതിനായിരം രൂപയും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. 29 ന് വൈകിട്ട് 3 ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ഭട്ടാരകോത്സവത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.