
ചിറയിൻകീഴ്: ചിറയിൻകീഴ് ഭാരത് നിധി ലിമിറ്റഡിന്റെ ഒന്നാം വാർഷികവും ക്യാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും പുളിമൂട് നിധി ഗാർഡൻസ് ഹാളിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ ചെയർമാൻ സുനിൽ കുമാർ, ഡയറക്ടർ അഴൂർ ബിജു, വൈസ് ചെയർമാൻ അനിൽ, കോഓർഡിനേറ്റർ സുജിത് ഭവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.