വിഴിഞ്ഞം: നീളം കൂടിയ കണ്ടെയ്നർ എം.എസ്‌.സി അന്ന ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം പുറംകടലിലെത്തി. ഇന്ന് രാവിലെ 6ന് അന്താരാഷ്ട്ര തുറമുഖ ബെർത്തിൽ എത്തിക്കും. വിഴിഞ്ഞത്തെത്തുന്ന ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ കപ്പലാണ് എം.എസ്.സി. എതാനും ദിവസം മുൻപ് ഇവിടെ എത്തിയിരുന്ന എം.എസ്‌.സി റോസ് എന്ന കപ്പൽ ഇന്നലെ ആഫ്രിക്കയിലേക്ക് തിരിച്ചു. കടൽക്കൊള്ള തടയുന്നതിനുള്ള മുൻകരുതലും സുരക്ഷാ സന്നാഹങ്ങളുമായാണ് എം.എസ്.സി റോസ് യാത്ര തിരിച്ചത്. വിഴിഞ്ഞത്തടുക്കുന്ന രണ്ടാമത്തെ ഭീമൻ കപ്പലും നീളം കൂടിയ ആദ്യത്തെ കണ്ടെയ്നർ കപ്പലുമാണ് എം.എസ്.സി അന്ന. 399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുണ്ട്. കഴിഞ്ഞ 13ന് ഇവിടെയെത്തിയ എം.എസ്‌.സി ക്ലോഡ് ഗ്രാർഡെറ്റായിരുന്നു ആദ്യമടുത്ത വമ്പൻ കപ്പൽ. 3 ദിവസത്തോളം വിഴിഞ്ഞത്ത് തുടരുമെന്ന് അധികൃതർ പറഞ്ഞു.