തിരുവനന്തപുരം:ഡോ.ഷാജി പ്രഭാകരന്റെ 'ഹിന്ദു ബുദ്ധമതം,​ നാരായണഗുരു' എന്ന പുസ്തകം പ്രകാശനം ചെയ്തു.സഹൃദയ വേദിയുടെ നേതൃത്വത്തിൽ പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ സംഗീതഞ്ജ ഡോ.കെ. ഓമനക്കുട്ടി ഭാരത് സേവക് സമാജ് ജനറൽ സെക്രട്ടറി ഡോ.ബി.എസ്. ബാലചന്ദ്രന് പുസ്തകം നൽകി പ്രകാശനം ചെയ്തു.സാമൂഹ്യ സേവനം,​സാഹിത്യ രചന,​കാരുണ്യം എന്നീ ഘടകങ്ങൾ ഒരു വ്യക്തിയിലുണ്ടാകുന്നത് വിരളമാണെന്നും ഡോ.ഷാജി പ്രഭാകരനിൽ ഈ ഘടകങ്ങളെല്ലാം ഉണ്ടെന്നും ഡോ.കെ. ഓമനക്കുട്ടി പറഞ്ഞു. മതമെന്ന കൂട്ടത്തെ നിലനിറുത്തുന്നതുതന്നെ അതിന്റെ അടിസ്ഥാന പരമായ കാഴ്ചപ്പാടുകളാണെന്ന് പുസ്തക രചയിതാവ് ഡോ.ഷാജി പ്രഭാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ ജനറൽ പ്രൊഫ.ടി.പി. ശങ്കരൻകുട്ടി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ആർ.രാജൻ ചെമ്പഴന്തി പുസ്തകം പരിചയപ്പെടുത്തി.സഹൃദയവേദി സെക്രട്ടറി പൂവച്ചൽ ഉഷ ,​ഡോ.എം.ആർ തമ്പാൻ,​ പി.ആർ.ഡി മുൻ ഡയറക്ടർ പ്രൊഫ. ജി.എൻ. പണിക്കർ,​മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.സലിൽ കുമാർ,​ബൃന്ദ പുനലൂർ,​സഹൃദയ വേദി ജോയിന്റ് സെക്രട്ടറി കൊണ്ണിയൂർ ഹരിശ്ചന്ദ്രൻ,​കാരയ്ക്കാമണ്ഡപം വാസുദേവൻ,​മുക്കോട് ഗോപാല കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ പൂജാലയം ശശി അനുസ്മരണവും നടന്നു.