
പാറശാല: ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ സ്ഥാപന ഉടമയായ പ്രതി പിടിയിലായി. പാറശാല ഗാന്ധിപാർക്കിന് സമീപം ഒരു ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ഉടമയായ പ്രതി പിടിയിലായത്. കന്യാകുമാരി ജില്ലയിൽ വിളവൻകോട് അടയ്ക്കാക്കുഴി വില്ലേജിൽ മങ്കുഴി പുത്തൻവീട്ടിൽ അഭിലാഷ്ബെർലിൻ മണി (42)ആണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ ജീവനക്കാരിയെ പൂവാറിലെ ചില കടകളിൽ സാധനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന കാറിൽ കയറ്റിക്കൊണ്ടു പോകുകയും വഴിക്കുവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്ന കുറ്റത്തിനാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നിലവിൽ പാറശാല സ്റ്റേഷനിലും കാഞ്ഞിരംകുളം, മാരായമുട്ടം സ്റ്റേഷനുകളിലും പോക്സോ കേസുകളുണ്ട്.