കോവളം : ജൽ ജീവൻ പദ്ധതിക്കായി കോൺക്രീറ്റ് റോഡ് വെട്ടി പൊളിച്ച ശേഷം പൂർവസ്ഥിതിയിലാക്കിയില്ലെന്ന് പരാതി.വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ മുട്ടയ്ക്കാട് - ചിറയിൽ ഗുരുസന്നിധി റോഡാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ജല അതോറിട്ടിയുടെ അനാസ്ഥ കാരണം പൂർവസ്ഥിതിയിലാക്കാത്തത്.കുഴിച്ച റോഡ് അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖാ കമ്മിറ്റി അധികൃതർക്ക് പരാതി നൽകി.