തിരുവനന്തപുരം: വൈദ്യുതി താരിഫ് പരിഷ്ക്കരണ നടപടികൾ പൂർത്തിയാക്കാൻ ഏതാനും ആഴ്ചകൾ കൂടി ആവശ്യമുള്ളതിനാൽ നിലവിലെ വൈദ്യുതി നിരക്കുകൾ ഒക്ടോബർ 31വരെ തുടരാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവായി.

കഴിഞ്ഞ വർഷം നവംബർ ഒന്നിന് നിലവിൽ വന്ന താരിഫാണ് ഇപ്പോഴുള്ളത്.ഇതിന്റെ കാലാവധി ഈ വർഷം ജൂൺ 30ന് അവസാനിച്ചു.താരിഫ് പരിഷ്ക്കരണ നടപടികൾ നീണ്ടുപോയ സാഹചര്യത്തിൽ പുതിയ താരിഫ് നടപ്പാക്കുന്നത് വരെയോ,അല്ലെങ്കിൽ സെപ്തംബർ 30വരെയോ കൂടി നിലവിലെ താരിഫ് നീട്ടിയിരുന്നു.സെപ്തംബർ 30നും താരിഫ് പരിഷ്ക്കരണം നടപ്പാക്കാനാകാതെ വന്നതോടെയാണ് ഒക്ടോബർ 31വരെ നിലവിലെ താരിഫ് തുടരാൻ നിർദ്ദേശിച്ചത്.