
ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ സൗന്ദര്യത്തിലും അഭിനയത്തികവിലും മുൻപിലാണെങ്കിലും ബി ടൗണിൽ ഭാഗ്യം തുണച്ചില്ലെന്ന് പാപ്പരാസികൾ. ബോളിവുഡിൽ കാര്യമായ വിജയങ്ങളൊന്നും എഴുതി ചേർക്കാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞില്ല. അടുത്തിടെ ഇറങ്ങിയ ഉലജ് എന്ന ചിത്രം ബോക്സ് ഒാഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ബോളിവുഡിൽ പുതിയ ചിത്രങ്ങളൊന്നും ജാൻവി കമ്മിറ്റ് ചെയ്തിട്ടില്ല. തെന്നിന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ജൂനിയർ എൻ.ടി.ആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെ തെലുങ്കിൽ എത്തുന്നത്. കരിയറിലെ വലിയൊരു വിജയമാണ് ജാൻവി ലക്ഷ്യമിടുന്നത്. ഇന്നലെ റിലീസ് ചെയ്ത ദേവര മികച്ച അഭിപ്രായം നേടുന്നുണ്ട്. ബോളിവുഡിൽ ഇതുവരെ നേടാത്ത സൂപ്പർ നായിക പദവി ജാൻവി കപൂറിന് തെന്നിന്ത്യയിൽ നേടാൻ കഴിയുമോ എന്ന് വൈകാതെ അറിയാം.