കോവളം : ദേശീയ പാതയിൽ വാഴമുട്ടത്തിനും - പാച്ചല്ലൂർ (ചുടുകാട് ) ദേവീ ക്ഷേത്രത്തിനുമിടയിൽ അടിപ്പാത, വെള്ളാർ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ്,കോവളം ജംഗ്ഷനിൽ മേൽപ്പാലം എന്നിവ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ തിരുവല്ലം - കോവളം ജനകീയ സമിതി രൂപീകരിച്ചു. പനത്തുറയിൽ നടന്ന യോഗം വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു.സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ.ഉണ്ണികൃഷ്ണൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കർണ്ണൻ തുടങ്ങിയവർ സംസാരിച്ചു.ഒക്ടോബർ 12ന് വാഴമുട്ടം ജംഗ്ഷനിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.സമിതി ഭാരവാഹികളായി പനത്തുറ പി.ബൈജു,കെ.ആർ ഉണ്ണികൃഷ്ണൻ,എ.കർണ്ണൻ (രക്ഷാധികാരി),ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു ( ചെയർമാൻ),പനത്തുറ പ്രശാന്തൻ (ജനറൽ കൺവീനർ),ഡി.ജയകുമാർ (വർക്കിംഗ് ചെയർമാൻ),വെള്ളാർ സാബു,വാഴമുട്ടം രാധാകൃഷ്ണൻ,എസ്.വിജയകുമാരൻ (വൈസ് ചെയർമാൻ),കനകപ്പൻ,സണ്ണി തോപ്പടി, ബി.അഭിരാജ് (കൺവീനർ),പനത്തുറ വിജിത്ത് (കോ. ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.