തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വഞ്ചിയൂർ ശാഖ ശ്രീനാരായണഗുരുദേവ സമാധി ദിനം വഞ്ചിയൂർ ജഗ്ഷനിൽ ആചരിച്ചു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. എൻ. ബാബു വിജയനാഥൻ, വഞ്ചിയൂർ ബാബു, ഗിരീഷ്, ആർ. സോമനാഥൻ, ഡോ. അജിത്കുമാർ, ശിവകുമാരി എന്നിവർ സംസാരിച്ചു.