
മിസ്റ്റർ ബച്ചൻ എന്ന തെലുങ്ക് ചിത്രത്തിൽ രവിതേജയുടെ നായികയായി എത്തി ഏറെ വിമർശനങ്ങൾ നേരിട്ട താരമാണ് ഭാഗ്യശ്രീ ബ്രോസ്. സിനിമയിലെ റൊമാൻസ് രംഗത്ത് അതിരുകടന്ന രീതിയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതാണ് വിമർശനങ്ങൾക്ക് കാരണമായത്. 56 വയസുള്ള രവിതേജ 25 വയസുള്ള ഭാഗ്യശ്രീക്ക് ഒപ്പമാണ് അഭിനയിച്ചത്. നടിയുടെ മുഖം കാണിക്കാതെ അവരെ ഗ്ളാമർ പ്രദർശനമാക്കി എന്നായിരുന്നു മറ്റൊരു വിമർശനം. ഇനി സൂക്ഷിച്ച് നീങ്ങാനാണ് ഭാഗ്യശ്രീയുടെ തീരുമാനം. ദുൽഖർ സൽമാൻ നായകനായ കാന്താ എന്ന ചിത്രത്തിൽ നായികയാണ് ഭാഗ്യശ്രീ. പ്രായംകുറവ് എന്ന പ്രശ്നം ഇനി ഭാഗ്യശ്രീയെ ബാധിക്കില്ലെന്ന് ആരാധകർ.
മോഡലിംഗ് രംഗത്തുനിന്നാണ് ഭാഗ്യശ്രീയുടെ വരവ്. യാരിയൻ 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. മഹാരാഷ്ട്രക്കാരിയായ ഭാഗ്യശ്രീയുടെ ആദ്യ തെലുങ്ക്ചി ത്രമായിരുന്നു മിസ്റ്റർ ബച്ചൻ. തുടക്കം പാളിയെങ്കിലും കാന്താ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യശ്രീ.