പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗാന്ധിജയന്തി ആഘോഷം ജെ.എൻ.ടി.ബി.ജി.ആർ ഐ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.കെ.ജെ.ലത്തൻ കുമാർ ഉദ്ഘാടനം ചെയ്യും.ക്വിസ് മത്സരം,ധീര ജവാൻ വിഷ്ണുവിന്റെ സ്മരണാർത്ഥം ഓർമ്മ മരം നടീൽ, പായസവിതരണം എന്നിവ ഉണ്ടായിരിക്കും.ധീര ജവാൻ ആർ.വിഷ്ണു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തും.നാടറിയാൻ യാത്ര,മൃഗസംരക്ഷണ പഠന ക്യാമ്പ്,അക്ഷരമുറ്റത്ത് ജമന്തി,പ്രശ്നോത്തരി ,സ്മരണ ദീപം തെളിയിക്കൽ,മധുരവിതരണം എന്നിവ ഉണ്ടാകും.