photo

നെയ്യാറ്റിൻകര : അമരവിളയിൽ കഞ്ചാവ് കടത്ത് സംഘത്തിലെ ഒരാൾ പിടിയിലായി. ആന്ധ്ര ഗുണ്ടൂർ സ്വദേശി അബ്ദുൽ റഹീം (30) ആണ് പിടിയിൽ. അമരവിള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി പിടിയിലായത്. ബംഗളൂരിൽ നിന്ന് ഇന്റർസ്റ്റേറ്റ് ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെയാണ് കുടുങ്ങിയത്. കൊല്ലത്തേക്ക് കൊണ്ടുപോകവെയാണ് കസ്റ്റഡിയിൽ ആയത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കർശന പരിശോധന ആയതിനാൽ അമരവിള വഴി കൊണ്ടുവരുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സോണിയ സജിത്ത്, എ.എസ്.ഐ പ്രശാന്ത്, രാഹുൽ, അഭിഷേക്, സോണിയ എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഫോട്ടോ : അമരവിളയിൽ 10 കിലോകഞ്ചാവ് പിടിച്ചെടുത്തപ്പോൾ