ups

നേമം: നേമം ഗവ.യു.പി സ്‌കൂളിൽ സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. മിമിക്രി ആർട്ടിസ്റ്റ് പുലിയൂർ ജയകുമാർ മുഖ്യാതിഥിയായി.അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമ പഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ നിർവഹിച്ചു.എം.പി.ടി.എ പ്രസിഡന്റ് ആരതി,സീനിയർ അസിസ്റ്റന്റ് എം.ആർ.സൗമ്യ,സ്റ്റാഫ് സെക്രട്ടറി എസ്.അജയ്കുമാർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും കൺവീനർ കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.