
ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയേറ്ററിൽ ആടിനെ അറുത്ത് ആരാധകർ. ദേവര ഇന്നലെ റിലീസ് ചെയ്തപ്പോൾ തിയേറ്റർ പരിസരത്താണ് ജനക്കൂട്ടത്തിനിടയിൽ കുറച്ചുപേർ ചേർന്ന് ആടിനെ വെട്ടിയത്. ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധകരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൈയിൽ രക്തവുമായി സിനിമയുടെ ആദ്യദിനം ആഘോഷിക്കുന്ന ആരാധകരെയും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം ജൂനിയർ എൻ.ടി.ആറിന്റെ പിറന്നാളിനും പൊതുയിടത്തിൽ ആടിനെ അറുത്ത് ആരാധകർ ആഘോഷിച്ചത് വാർത്തയായിരുന്നു.