general

ബാലരാമപുരം: പൊതുവിദ്യാഭ്യാസ വകുപ്പ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വർണകൂടാരത്തിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ ചെയർമാൻ വി.വിജയൻ,​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു,​ക്ഷേമകാര്യ ചെയർപേഴ്സൺ റ്റി.മല്ലിക,​ ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,​ വാർഡ് മെമ്പർമാരായ ശാലിനി,​ ബിന്ദു,​ സരിത,​ ബി.പി.സി ഭാരവാഹികൾ,​ റോട്ടറി ക്ലബ് ഭാരവാഹികൾ,​പി.ടി.എ,​എസ്.എം.സി,​ എം.പി.ടി.എ ഭാരവാഹികൾ,​ പൂർവ്വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.