ss

മകൾ മഹിയുടെ വളർച്ച കണ്ട് ആഹ്ലാദത്തിൽ നടിയും സംവിധായികയുമായ രേവതി. ധാരാളം സിനിമയിൽ രേവതി അമ്മ വേഷം കെട്ടിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് രേവതി പറഞ്ഞിട്ടുണ്ട്. രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. മഹിയുടെ കാര്യത്തിനാണ് രേവതി എപ്പോഴും മുൻതൂക്കം നൽകുന്നത്. മഹി വന്നതോടെ ജീവിതം മനോഹരമായിയെന്ന് എന്ന് രേവതി . മഹി ജീവിതത്തിലേക്ക് വന്നപ്പോൾ പലതും രേവതി കേട്ടു. കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ''ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ.'' എന്ന് രേവതി പിന്നീട് പറയുകയും ചെയ്തു. സ്നേഹിക്കാനൊരാളു വേണം. ഒരു കുട്ടി വേണം എന്ന ആഗ്രഹം ഒരുപാട് കാലമായി രേവതിയിക്കുണ്ടായിരുന്നു. ഒരു ദിവസം രേവതി പെട്ടെന്ന് തീരുമാനമെടുത്തു. മഹിയോടൊപ്പം പൊതുപരിപാടികളിൽ രേവതി അധികം പ്രത്യക്ഷപ്പെടാറില്ല. അതേസമയം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാലത്താണ് ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ വിവാഹം. മാതൃകാ ദമ്പതികളായി തുടരുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പൊരുത്തക്കേടുകൾ ഉയരുന്നത്. 1986ൽ ആയിരുന്നു രേവതിയുടെയും സുരേഷ് മേനോന്റെയും വിവാഹം. 2002ൽ ഇരുവരും വിവാഹമോചിതരായി.