ss

അർജുൻ രാധാകൃഷ്ണൻ, ഫറ ഷിബ്‌ല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.വി. രൺജിത് രചനയും സംവിധാനവും നിർവഹിക്കുന്ന നേരറിയും നേരത്ത് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. ഡിയർ ഫ്രണ്ട്, കണ്ണൂർ സ്ക്വാഡ്, പട, ഉള്ളൊഴുക്ക് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അർജുൻ രാധാകൃഷ്ണൻ അവതരിപ്പിച്ചിട്ടുണ്ട്.

ആസിഫ് അലി നായകനായ കഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്‌ല .ഫേസ്, ഡൈവോഴ്സ്, സോമന്റെ കൃതാവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

രാജേഷ് അഴിക്കോടൻ, കല സുബ്രഹ്മണ്യം, സ്വാതി ദാസ് പ്രഭു, നിമിഷ ഉണ്ണിക്കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഉദയൻ, അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.എസ്. വിഷ്ണു ആണ് സംഗീത സംവിധാനം. ഗാനങ്ങൾ സന്തോഷ് വർമ്മ. പ്രൊഡക്ഷൻ കൺട്രോളർ കല്ലാർ അനിൽ, കലാസംവിധാനം അജേഷ് ജി. അമ്പലത്തറ.

വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് .ചിദംബര കൃഷ്ണൻ ആണ് നിർമ്മാണം.