നെടുമങ്ങാട്:ഫോർവേഡ് ബ്ലോക്കിന്റെ കർഷക സംഘടനയായ അഗ്രഗാമി കിസാൻ സഭയുടെ പത്താം ദേശീയ സമ്മേളനം പാട് നയിൽ ഡിസംബർ 15 മുതൽ 17 വരെ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സമ്മേളനം 29ന് നെടുമങ്ങാട്ട് നടക്കും.സമ്മേളനം അഗ്രഗാമി കിസാൻ സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ വിജയൻ ഉദ്ഘാടനം ചെയ്യും.ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി അദ്ധ്യക്ഷത വഹിക്കും.എ.എസ്. വിനോദ് രാജ്,ശ്രീജാഹരി,ആനയറ രമേശൻ,അനൂപ് എസ്,റാഫി തൊപ്പിചന്ത,റീട്ടു പ്രതാപൻ നായർ,അബ്ദുൽ വാഹിദ് തുടങ്ങിയവർ പങ്കെടുക്കും.