തിരുവനന്തപുരം: ഗാർഹിക തൊഴിലാളി നിയമം പാസാക്കുന്നതിന് മുമ്പ് പൊതുതെളിവെടുപ്പ് നടത്തണമെന്ന് വീട്ടമ്മമാരുടെ സംഘടനയായ "ഗൃഹതാര കൂട്ടായ്മ" ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തൊഴിൽ മന്ത്രിക്ക് നിവേദനം നൽകിയതായി കൂട്ടായ്മ പ്രസിഡന്റ് കുസുമം പുന്നപ്ര, ജനറൽ സെക്രട്ടറി ഡോ.കെ.ആർ.ജ്യോതികുമാരി എന്നിവർ അറിയിച്ചു. വീട്ടമ്മമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീട്ടുവേലക്കാരുടെ വേതനം, സേവനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.