
വെള്ളറട: അമരവിള എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ ആര്യങ്കോട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ യുവാവിനെ എം.ഡി.എം.എയുമായി പിടികൂടി.
വില്പനയ്‌ക്കായി കൊണ്ടുവന്ന 15 ഗ്രാം എം.ഡി.എം.എയുമായി പാലോട് സ്വദേശി മുഹമ്മദ് അൽത്താഫാണ് അറസ്റ്റിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു. ടെക്നോപാർക്കിന് സമീപം മുറി വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഗോപകുമാർ,പ്രിവന്റീവ് ഓഫീസർമാരായ ഷാജു,രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,അഭിലാഷ്,ലിജിത,സുരേഷ് കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.