
നാലാം സെമസ്റ്റർ ബി.പി.എ. മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 7 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ നാലു 4 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി) സെപ്തംബർ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 4 മുതൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 9 മുതൽ ആരംഭിക്കും.
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി കോം./ബി.ബി.എ എൽ എൽ.ബി പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവയും ഒക്ടോബർ 7 മുതൽ ആരംഭിക്കും.
പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2022- 24 ബാച്ച് എം.എഡ് വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 10ലേക്ക് നീട്ടി.
മൂന്നാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലപരീക്ഷാഫലം
ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ്സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോ ബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് 30ന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447578465.
എൽ എൽ.ബി ഓപ്ഷൻ 29വരെ
തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി കോഴ്സിൽ നാല് ഗവ. ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 13 സ്വാശ്രയ കോളേജുകളിലെ 50% സീറ്റുകളിലേക്കും പ്രവേശനത്തിന് 29ന് ഉച്ചയ്ക്ക് 12വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. അപേക്ഷയിലെ നാഷണാലിറ്റി, നേറ്റിവിറ്റി ന്യൂനകകൾ വെബ്സൈറ്റിൽ ഇന്ന് ഉച്ചയ്ക്ക് 12വരെ പരിഹരിക്കാം. ഹെൽപ്പ് ലൈൻ-0471-2525300
പരീക്ഷ രജിസ്ട്രേഷൻ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്ററുകൾ),ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ(2018 ലൈബ്രറി സയൻസ് സപ്ലിമെന്ററി,2020,2024 സ്കീം) ഡിസംബറിൽ നടക്കും. വിദ്യാർത്ഥികൾക്ക് ഒക്ടോബർ 4 വരെ ഫൈൻ കൂടാതെയും, 11 വരെ 100 രൂപ ഫൈനോടെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ നവംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് www.ihrd.ac.in.
ഭിന്നശേഷി വിഭാഗക്കാർക്കുള്ള
മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: പി.ജി ഹോമിയോ, പി.ജി ആയുർവേദ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയവർക്കായി ഒക്ടോബർ 3ന് മെഡിക്കൽ ബോർഡ് ചേരും. രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന മെഡിക്കൽ പരിശോധനയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയവർക്കും പങ്കെടുക്കാം. ഇവർ വിവരം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. വെബ്സൈറ്റ്- www.cee.kerala.gov.in ഫോൺ: 0471 2525300.
അസി. പ്രൊഫസർ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ഫോറൻസിക് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.recruit.cusat.ac.in
ഫോൺ: 0484 2862955.
നൊബേൽ സമ്മാനം: പ്രവചന മത്സരം
തിരുവനന്തപുരം: ഈ വർഷത്തെ നോബൽ പുരസ്കാര ജേതാക്കളെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളുമായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്. ആരോഗ്യം, രസതന്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം എന്നിവയിൽ നോബൽ ജേതാക്കളാകാൻ സാദ്ധ്യതയുള്ളവരുടെ പേരും കാരണം വിശദീകരിക്കുന്ന കുറിപ്പും registrations.fmnc.ac.in/nobel_prediction_challenge ലൂടെ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കാം. വിവരങ്ങൾക്ക്: 9496329125.