
വിഴിഞ്ഞം: തുറമുഖത്തെ ചുമട്ട് തൊഴിലാളികളോടും ഡ്രൈവർമാരോടും ഉദ്യോഗസ്ഥർ കാട്ടുന്ന അനീതിക്കെതിരെയും പ്രദേശവാസികൾക്ക് നൽകേണ്ട തൊഴിൽ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലും വിഴിഞ്ഞം തുറമുഖ സംയുക്ത ട്രെയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ മന്ത്രി വി.ശിവൻകുട്ടിയേയും മന്ത്രി വി.എൻ.വാസവനേയും കണ്ട് നിവേദനം നല്കി.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ജെ.എൽ.യു നേതാക്കളായ പി.എസ്.ഹരികുമാർ, മുക്കോല ഉണ്ണി, തെന്നൂർക്കോണം ബാബു, കെ.അർജ്ജുനൻ, അഡോൾഫ് ജെറോം, യു.സുധീർ, നെല്ലിക്കുന്ന് ബിനു എന്നിവരും ഉണ്ടായിരുന്നു.