ചേരപ്പള്ളി : എസ്.എൻ.ഡി.പി യോഗം ഐത്തിശാഖാ വക ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള 41-ാം പ്രതിഷ്ഠാകലശം 29 ന് രാവിലെ വിവിധ പൂജാകർമ്മങ്ങളോട് അരുവിപ്പുറം ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5 ന് നിർമ്മാല്യ ദർശനം, 5.15 ന് അഭിഷേകം, മലർ നിവേദ്യം 5.30 ന് ശാന്തി ഹവനം, 6 ന് അഷ്ട ദ്രവ്യ സമത്വത ഗണപതിഹോമം 6.30 ന് ഉഷപൂജ, 8 ന് പന്തീരടിപൂജ 9.30 ന് കലശാഭിഷേകം എന്നിവയോട് നടത്തുന്നതാണെന്ന് ശാഖാ പ്രസിഡന്റ് പൊട്ടൻചിറ എസ്. സുബിൻ പ്രസാദും സെക്രട്ടറി ഐത്തി എസ്. സതികുമാറും അറിയിച്ചു.