ചേരപ്പള്ളി : സി.പി.എം. പറണ്ടോട് ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള കടുക്കാക്കുന്ന് ബ്രാഞ്ച് സമ്മേളനം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മുൻ ബ്രാഞ്ച് സെക്രട്ടറി ജി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിതുര ഏരിയ കമ്മിറ്റിയംഗം എം.എൽ.കിഷോർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി മണ്ണാറാം രാമചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി മോഹനൻ നായർ,ലിജുകുമാർ,സുധാകർമിത്തൽ,രതീഷ്,സുനിത,വിജയകുമാരി, കെ.എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി എ.സജുവിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.