തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനക്കേസിൽ രണ്ടാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർ. ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവർ കോടതിയിലെത്തി ജാമ്യമെടുത്തു.
ഒന്നാം പ്രതി സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനും മുൻ എസ്.പി കെ.കെ.ജോഷ്വായും കോടതിയിൽ ഹാജരായില്ല. ഇരുവരും ഡിസംബർ 13ന് ഹാജരാകാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ പൊലീസുദ്യോഗസ്ഥരായ പ്രതികൾ വ്യാജ തെളിവുണ്ടാക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്. ഇത് അംഗീകരിച്ചാണ് കോടതി ഹാജരാവാൻ നിർദ്ദേശിച്ചത്.