
തിരുവനന്തപുരം: പതിനേഴ് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് ഫീസ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. 85ശതമാനം സീറ്റുകളിൽ ഒരേ നിരക്കാണ്. 15ശതമാനം എൻ.ആർ.ഐ ക്വോട്ടയിൽ 21,54,720 രൂപയാണ് വാർഷിക ഫീസ്. ഇതിൽ 16,65,720 രൂപ കോളേജുകൾക്ക് ഈടാക്കാം. ബി.പി.എൽ സ്കോളർഷിപ്പിന്റെ കോർപസ് ഫണ്ടിലേക്കുള്ള 5ലക്ഷം രൂപ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും വാങ്ങുക.
കോളേജും ഫീസും ഇങ്ങനെ:- തൃശൂർ അമല- 8,16,038, തൃശൂർ ജൂബിലി- 8,16,038, കോലഞ്ചേരി മെഡിക്കൽ മിഷൻ- 8,16,038, തിരുവല്ല പുഷ്പഗിരി- 8,16,038, പെരിന്തൽമണ്ണ എം.ഇ.എസ്- 8,16,038, കോഴിക്കോട് മലബാർ- 8,16,038, വട്ടപ്പാറ എസ്.യു.ടി- 7,76,504, എറണാകുളം ശ്രീ നാരായണ- 8,49,961, വെഞ്ഞാറമൂട് ഗോകുലം- 7,71,595, അടൂർ മൗണ്ട് സിയോൺ- 8,09,939, കോഴിക്കോട് കെ.എം.സി.ടി- 8,07,324, കൊല്ലം ട്രാവൻകൂർ- 8,16,038, വയനാട് ഡി.എം-8,86,779, കൊല്ലം അസീസിയ- 8,16,038, കാരക്കോണം സി.എസ്.ഐ- 8,16,038, പാലക്കാട് കരുണ- 7,87,780, തൊടുപുഴ അൽ-അസ്ഹർ- 8,16,038. ജസ്റ്റിസ് കെ.കെ. ദിനേശൻ അദ്ധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഈ ഫീസ് നിശ്ചയിച്ചത്.
എം.ബി.ബി.എസ്, ബി.ഡി.എസ്:
രണ്ടാം അലോട്ട്മെന്റായി
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോ ഹോംപേജിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെമ്മോയിലുള്ള ഫീസ് ഇന്നു മുതൽ ഒക്ടോബർ 5ന് വൈകിട്ട് മൂന്നിനകം ഓൺലൈനായോ ഹെഡ് പോസ്റ്റോഫീസുകളിലൂടെയോ അടയ്ക്കണം. ബാക്കി ഫീസ് കോളേജിൽ അടയ്ക്കണം. 30 മുതൽ ഒക്ടോബർ അഞ്ചിന് വൈകിട്ട് നാലുവരെ കോളേജിൽ പ്രവേശനം നേടാം. രണ്ടാം അലോട്ട്മെന്റ് ലഭിച്ചവരെല്ലാം ഈ സമയപരിധിക്കകം പ്രവേശനം നേടിയില്ലങ്കിൽ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കും. എൻ.ആർ.ഐ ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർ സ്പോൺസറുടെ വിസയുടെ കാലാവധി സംബന്ധിച്ച സാക്ഷ്യപത്രം നൽകണം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങുന്നവർക്കും രജിസ്ട്രേഷൻ ഫീസ് തിരികെ നൽകില്ല. വിവരങ്ങൾ വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 0471 2525300