വിതുര:തൊളിക്കോട് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പുളിച്ചാമല വാർഡിലെ കുളമാൻകോട് ദേവീക്ഷേത്രത്തിലേക്ക് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിജുകുമാർ,അനുതോമസ്, തോട്ടുമുക്ക്അൻസർ.ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എൻ.ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ചായം സുധാകരൻ, ആർ.ശോഭനകുമാരി, ജെ.അശോകൻ, എസ്.ബിനിതാമോൾ, പ്രതാപൻ,തച്ചൻകോട് വേണുഗോപാൽ,സന്ധ്യ.എസ്.നായർ, റെജി, ഷെമിഷംനാദ്, ഫസീലാഅഷ്ക്കർ, എൻ.എസ്.ഹാഷിം, മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ, എസ്.നാസർ,ഷെമീം,ഭദ്രം.ജി.ശശി,എസ്.ശ്രീജിത്,നാഗരബിനു എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പരപ്പാറരമടീച്ചർ പഞ്ചായത്തിന് സംഭാവനയായി നൽകിയ വസ്തുവിന്റെ ആധാരം സ്വീകരിക്കും.