കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ എതുക്കാട് പ്രവർത്തിക്കുന്ന മന്നം മെമ്മോറിയൽ കരയോഗത്തിന്റെയും തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ഹോസ്‌പിറ്റലിന്റെയും നേതൃത്വത്തിൽ 29ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ എതുക്കാട് യുദ്ധസ്‌മാരക ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് മധുസൂദനൻപിള്ള അദ്ധ്യക്ഷത വഹിക്കും.