swami

കാട്ടാക്കട:മംഗലക്കൽ നേതാജി ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും സാംസ്കാരിക സമ്മേളനവും പാർലമെന്ററി കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ ബി.രാജ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഷാഹിനാദ് പുല്ലാമ്പാറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ എൻഡോവ്മെന്റ് വിതരണവും,കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വേലായുധൻ പിള്ള പുസ്തക സമർപ്പണവും ഗ്രാമപഞ്ചായത്തംഗം റാണി ചന്ദ്രിക സമ്മാനദാനവും നിർവഹിച്ചു.പഞ്ചായത്ത് തല നേതൃസമിതി കൺവീനർ സൂരജ്,വാർഷികാഘോഷ കമ്മിറ്റി കൺവീനർ ടി.ഷാജി കുമാർ എന്നിവർ സംസാരിച്ചു.