തിരുവനന്തപുരം: പി.എഫ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തും. ബി.എം.എസ് അഖിലേന്ത്യാ നിർവാഹകസമിതി അംഗം സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ധർണ ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ, ദക്ഷിണക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ, ജില്ലാ പ്രസിഡന്റ് ടി. രാഖേഷ്, സെക്രട്ടറി ഇ.വി. ആനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.