തിരുവനന്തപുരം: കർണാടക സംഗീതജ്ഞൻ പ്രൊഫ.നെയ്യാറ്റിൻകര എം.കെ.മോഹനചന്ദ്രൻ അനുസ്‌മരണം ഒക്‌ടോബർ ഒന്നിന്‌ രാവിലെ 9.30ന്‌ മുൻ ചീഫ്‌ സെക്രട്ടറി കെ.ജയകുമാർ വിമൻസ് കോളേജിൽ ഉദ്‌ഘാടനം ചെയ്യും.അടൂർ ആസ്ഥാനമായുള്ള സപര്യ മ്യൂസിക്‌ ഫൗണ്ടേഷനും ഗവ.വിമൻസ്‌ കോളജ്‌ സംഗീതവിഭാഗവും സംയുക്‌തമായി സംഘടിപ്പിക്കുന്ന അനുസ്‌മരണ ചടങ്ങിൽ ശോഭ മോഹനചന്ദ്രൻ,പ്രോഗ്രാം കമിറ്റി കൺവീനർ ഡോ.അടൂർ.പി.സുദർശനൻ,പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ഹരികൃഷ്‌ണൻ മോഹനചന്ദ്രൻ,ട്രഷറർ പൂവരണി കെ.വി.പി നമ്പൂതിരി,ഡോ.തിരുവനന്തപുരം കെ. കൃഷ്‌ണകുമാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും.