തിരുവനന്തപുരം: ഇ.കെ.സുഗതൻ രചിച്ച 'ജ്ഞാന സാഗരം ചട്ടമ്പിസ്വാമികൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ഒക്ടോബർ 4ന് വൈകിട്ട് 3ന് കവടിയാർ സദ്ഭാവന ഒാഡിറ്റോറിയത്തിൽ നടക്കും. പുസ്തകത്തിന്റെ ആദ്യ പകർപ്പ് രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശിന് നൽകി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.സദ്ഭാവനാ ട്രസ്റ്റ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഡോ.എം.ആർ.തമ്പാൻ,​പ്രൊഫ.ജി.മോഹൻ ദാസ്,ഡോ.രാജാവാര്യർ, ജയശ്രീകുമാർ,സിന്ധു സുരേഷ് തുടങ്ങിയവർ സംസാരിക്കും.സദ്ഭാവനാ ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.