ss

രജനികാന്ത് നായകനായി ടി.ജെ. ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടൈയ്യൻ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് മഞ്ജു വാര്യർ. രജനികാന്തിന്റെ ഭാര്യ താര എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം രജനികാന്തിനെയും ചിത്രത്തിൽ കാണാം. അമിതാഭ് ബെച്ചനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റാണ ദഗുബട്ടി, റിതിക സിംഗ്, കിഷോർ, ഇ.എം. സുന്ദർ, രോഹിണി, രമേശ് തിലക് എന്നിവരാണ് മറ്റു താരങ്ങൾ. രജനിയുടെ വില്ലനായി സാബുമോനും എത്തുന്നു. ഒക്ടോബർ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ചിത്രം തീയേറ്ററിൽ എത്തും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. അനിരുദ്ധ് സംഗീതം നൽകിയ മാനസിലായോ എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായി മാറിയിരിക്കുന്നു. ഗാനരംഗത്തിൽ രജനികാന്തിനൊപ്പമുള്ള മഞ്ജുവിന്റെ ഡാൻസ് ചുവടുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ശ്രീഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം.