1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വിശ്വഭാരതി കോളേജിലെ 1992-95 ബികോം ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ സൗഹൃദം 95 ന്റെ കുടുംബസംഗമം കോട്ടുകാൽ എം.എസ്. ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ചു. പൂർവാദ്ധ്യാപകനായ കെ.പി. പദ്മകുമാർ മുഖ്യാതിഥിയായിരുന്നു. പൂർവാദ്ധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.